Thursday, November 24, 2011

എന്താണ് സ്പെസിമെന്‍ ?


എന്താണ് സ്പെസിമെന്‍ ? .. ഇത് വറും ഒരു പേര് മാത്രം .. എന്നെ തിരിച്ചറിയാന്‍ ഉള്ള ഒരു ശബ്ദം ..

ഈ പേരും ഞാനും ആയുള്ള ബന്ധം ?.. മറ്റുള്ളവര്‍ എനിക്കൊരു ഇരട്ടപ്പേര്‍ ഇട്ടാല്‍ അത് എന്താകണം എന്ന് ഞാന്‍ ഇഷടപെടുന്ന നാമം

ഈ പേര് ആരെങ്കിലും എന്നെ വിളിചിട്ടുണ്ടോ ? ഇതു വരെ അങ്ങനെ ഒരു വിളി കേള്‍ക്കാന്‍ ഞാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.. പക്ഷെ ആരും ഞാന്‍ കേള്കെ വിളിച്ചിട്ടില്ല .

എന്ത് കൊണ്ട് ഇപ്പോള്‍ ഞാന്‍ തന്നെ ഈ പേര് പുറത്തു പറഞ്ഞു .. അതിന്റെ ഉത്തരം ഒരു ചെറിയ കഥ പറഞ്ഞിട്ട് പറയാം .. പണ്ട് പ്രീ ഡിഗ്രി ക്ക് പഠിക്കുന്ന കാലം .. ആദ്യമായ് കലാലയത്തില്‍ ചെന്ന ദിവസം .. രണ്ടാം വര്‍ഷ പ്രീ ഡിഗ്രി ക്കാരും ഡിഗ്രീകരും പിന്നെ ചോട്ടാ നേതാക്കന്മാരും ഒക്കെ ക്ലാസ്സില്‍ വന്നു സ്വാഗതം പറയുകയും പരിച്ചയപെടുകയും ഒക്കെ ചെയുന്ന സമയം .. ഒരു പാര്‍ട്ടി ക്കാര്‍ വന്നു പോയ ഉടനെ പിറകിലത്തെ ബെഞ്ചില്‍ നിന്നും ഒരു ശബ്ദം .. രാജു പാടണം .. എല്ലാവരും തിരിഞ്ഞു ആ പറഞ്ഞ മനെജുമെന്റ്റ് കോട്ട കാരനെ നോക്കി എങ്കിലും ആരും ഒന്നും മിണ്ടിയില്ല . അവന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല .. അവന്‍ വീണ്ടും പറഞ്ഞു രാജു പാടണം . അവനെ നോക്കുന്ന എല്ലാവരോടും അവന്‍ കൈ കാണിച്ചു ഏറ്റുപറയാന്‍ ആവശ്യപെട്ടു .. മിനിറ്റ് കള്‍ കൊണ്ട് ക്ലാസ്സ്‌ മുറി നിറയെ രാജു പാടണം എന്നാ മുദ്രാവാക്യം മുഴംഗി തുടങ്ങി .. അപ്പോള്‍ ആ പഴയ മാനേജ്‌മന്റ്‌കൊട്ടകാരന്‍ എഴുനേറ്റു മുന്നില്‍ വന്നു . എന്നിട്ട് ഇങ്ങനെ പറഞ്ഞു .. എല്ലാവരുടെയും ആഗ്രഹം അതാണംകില്‍ ഞാന്‍ പാടം ,,  പിന്നെ ഒരു പട്ടു പാടി . പിന്നെ യുള്ള രണ്ടു വര്ഷം
പ്രീ ഡിഗ്രി ക്കും പിന്നെ ആറു മാസം M S C ക്കും (മാര്‍ച്ച്‌ സെപ്റ്റംബര്‍ കോഴ്സ് ) ഇനും  ആ ബാചിലെ ആസ്ഥാന ഗായകന്‍ ആയിരുന്നു രാജു.

ഇപ്പോള്‍ മനസിലായില്ലേ ഏന്റെ ഉദേശം .. ഈ പേജില്‍ വരുന്ന എല്ലാവരോടും ഞാന്‍ പറയുന്നു .. എന്നെ അങ്ങനെ വിളിക്കാന്‍ ..

എനിക്ക് ഞാന്‍ അല്ലാതെ വേറെ ആര് പബ്ലിസിറ്റി കൊടുക്കും ..

പിന്നെ ഒറ്റയാന്‍ .. അത് മലയാളത്തില്‍ തന്നെ വിളിക്കണം എന്നുള്ളവര്‍ക്ക് വേണ്ടി യുള്ള ഒരു വാക്ക് ..

Wednesday, November 23, 2011

ഫ്രീ യായി കിട്ടിയ പെണ്‍കുട്ടി




കുറെ നാള്‍ ആയി എന്നെ ഇന്നും കരയിപികുകയും ഒപ്പം ചിരിപികുകയും ചെയുന്ന ഈ സംഭവം ഒന്ന് പോസ്റ്റ്‌ണം എന്ന് ചിന്തിക്കാന്‍ തുടങിയിട്ട് ... 1996 ഇല്‍ ഞാന്‍ ജോലി തേടി (എന്ന പേരില്‍ ) നാടുവിട്ടു.. .. അല്ലകില്‍ നാട്ട്കാര്‍ നാട്ടില്‍ നിര്‍ത്തില്ല എന്നത് മറ്റൊരു സത്യം .. പോയത് തലസ്ഥാന നഗരിയില്‍ ... ഏകദേശം 4 വര്ഷം അവിടെ കറങ്ങി തിരിഞ്ഞതിന്റെ ഭലം ഒരു നല്ല തരികിട യായി എന്നത് മാത്രം. എവിടെ ചെന്നാലും എങ്ങനെ എറിഞ്ഞാലും രണ്ടു കാലില്‍ വന്നു നില്കും എന്ന ഒറപ്പ് കിട്ടി എന്ന് തോന്നിയപോള്‍ പരദേശവാസം ഉപേക്ഷിച്ചു ഞാന്‍ തിരികെ വന്നു .. ഇനി എന്‍ട് ചെയും .. അപ്പോള്‍ ആരോ പറഞു തെണ്ടിതിരിയാതെ പോയി കമ്പ്യൂട്ടര്‍ പഠിക്കാന്‍ .. അങ്ങനെ ഞാന്‍ തിരുവല്ല അപ് ടെക് ഇല്‍ ഇ-കോം ഇന് ചേര്‍ന് പഠിത്തം തുടങി....ഒപ്പം ജോലി അന്വഷികാനും ... അങ്ങനെ യിരികുമ്പോള്‍ തിരുവല്ലയില്‍ IDBI ബാങ്ക് തുറക്കുന്നത് .. അവര്‍കെ അക്കൗണ്ട്‌ ക്യാന്‍വാസ് ചെയാന്‍ ആളെ ആവശ്യമുണ്ടെന്നു അപ്പ്‌ ടെക് ഇല്‍ വന്നു നോട്ടീസ് ബോര്‍ഡില്‍ പരസ്യം ഇട്ടു .. അതു കണ്ടിട്ട് ഈയുള്ളവനും തരികിടാ എന്നാ കൊളിഫിക്ഏശന്‍ നുമായി ഇന്റര്‍വ്യൂ നെ പോയി... ഈയുള്ളവനെക്കള്‍ കൊളിഫിക്ഏശന്‍ഉം എക്സ്പീരിയന്‍സ് ഉം ഉള്ള ആരും ഇല്ലാത്ത കൊണ്ട്

എന്നെ യും അവര്‍ സെലക്ട്‌ ചെയ്തു ... അടുത്ത ദിവസം മുതല്‍ ജോലിക് പോയി തുടങി... അടിപൊളി ജോലി നല്ല സാലറി ..തിരുവല്ലയില്‍ എ ടി എം കാര്‍ഡ്‌ തുടങ്ങിയിടില്ല അപ്പോള്‍ ..ആദ്യമായി തിരുവല്ലയില്‍ IDBI ബാങ്ക് എ ടി എം കൊണ്ടുവന്നത് കൊണ്ട് ജോലി ഈസ്സി യായിരുന്നു.. എ ടി എം കാര്‍ഡ്‌ കിട്ടാന്‍ വേണ്ടി വേണ്ടവനും വെണ്ടാതവനും ഒക്കെ അക്കൗണ്ട്‌ തുടങ്ങിയത് കൊണ്ട് കഞ്ഞി കുടിച്ചിരുന്ന ഞാന്‍ ചിക്കന്‍ ഫ്രിയിലെക്കും മറ്റും ഡിന്നര്‍ അപ്പ്‌ ഗ്രേഡ് ചെയ്തു .

അങ്ങനെ ഒരു ദിവസം കോട്ടയത്തുള്ള ഒരു പോലീസ് എസ ഐ യുടെ അക്കൗണ്ട്‌ ഓപ്പണ്‍ ചെയാന്‍ ഫോം ഫില്‍ ചെയ്തു മിനിമം ദിപോസിറ്റ് ഇന്റെ ചെക്ക് മായി ഞാന്‍ കോട്ടയം ബസ്‌ സ്റ്റാന്റ് ഇല്‍ വന്നു. തിരുവല്ലയികുള്ള വണ്ടി കേറണം എന്നാ ഒറ്റ ഉദേശം മാത്രമായിരുന്നു എന്റെ മനസിലപോള്‍ .... പെട്ടന് ദുശകുനം പോലെ ഒരു നാട്ടുകാരന്‍ പയ്യന്‍ ... അവിടെ ഫിലിം കാണാന്‍ വന്നിട്ട് തിരിച്ചുപോകാന്‍ നില്കുന്നത് കണ്ടു. കഴിവതും അവനെ കാണാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചങ്ങിലും .. അവന്‍ എന്നെ കണ്ടുപിടിച്ചു.. വരാനുള്ളത് വഴിയില്‍ തങ്ങില്ലാലോ.. അവന്‍ ഓടിവന്നു .. കുശലം പറഞു .. അബദ്ധവശാല്‍ എനിക്ക് ജോലി കിട്ടിയ കാര്യവും ഞാന്‍ വന്നതിന്റെ കാരണവും ഒക്കെ അവനോടു പറയേണ്ടി വന്നു .. വിനാശ കാലെ ..... വിപരീദ ബുദ്ധി . അവനു ഒറ്റ നിര്‍ബന്ദം .. ചെലവ് ചെയണം .. .. ദോ ആ കാണുന്ന രേസ്റൊരണ്ടില്‍ കേറാം .. ചെറിയ ചിലവ്.. ലഞ്ച്ഇന്റെ സമയം കഴിഞ്ഞിട്ടും കഴിക്കാഞ്ഞ വിശപ് എനിക്കും ഉണ്ടായിരുന്നു,, സമയം എതാണ്ട് രണ്ടു മണിയവുന്നു.

ഞങള്‍ രണ്ടു പേരും കൂടി ആ ബാര്‍ അറ്റാചെട് ഹോട്ടലില്‍ കയറി. മദ്യം ഞാന്‍ ഉപയോഗിക്കാത് കൊണ്ടും എന്റെ കാശ് മദ്യതിന്നു കൊടുക്കത്തുകൊണ്ടും അവന്‍ അവന്‍റെ കാശിനു അവനവശ്യമുള്ള സാദനം വാങ്ങി കുടിച്ചു. പിന്നെ എന്ടെയടുത്തു വന്ന്‍ ഞങള്‍ ഒന്നിച്ചു ലഞ്ച് കഴിച്ചു .. പുറത്തിറങ്ങുമ്പോള്‍ അവന്‍ ഏകദേശം വാള്‍ വയ്ക്കുന്ന സ്ഥിധിയിലയിരുന്നു . പോയ ബുദ്ധി ആന പിടിച്ചാല്‍ തിരിച്ചു കിട്ടില്ലലോ .. ഞാന്‍ അന്ന് രാവിലെ കണി കണ്ടവനെ മനസ്സില്‍ ചീത്ത പറഞ്ഞുകൊണ്ട് തിരികെ ബസ്‌ കിടക്കുനിട തേക് നടന്നു. പെട്ടന്ന് തിരുവല്ല ചെങ്ങന്നൂര്‍ വഴി പോകുന്ന ഒരു ആന വണ്ടി വന്നു . ഞാനും എന്റെ പുറകെ അവനും ഓടി വന്നു ആ വണ്ടിയില്‍ കയറി. അര കിറുങ്ങിയിരികുന്ന അവനെയും കൊണ്ട് എവിടെയെഗിലും ഒന്ന് ഇരുന്നാല്‍ മതി എന്നാ യിരുന്നു എന്‍റെ മനസ്സില്‍ .. ബസ്സില്‍ പൊതുവേ തിരക്ക് കുറവായിരുന്നു .. ഞാന്‍ കിട്ടിയ ഒരു സീറ്റില്‍ അവനെ ജനാലയുടെ വശത്തും ഞാന്‍ ഇപ്പുറത്തും ആയി ഇരുന്നു. അവനു ഇടക്കെങ്ങാനം വാള് വയ്ക്കണം എന്ന് തോന്നിയാല്‍ അത് അവന്‍ ജനാലയില്‍ കൂടി പുറത്തോട്ടു വയ്ചോട്ടെ എന്നെ നല്ല ഉദേശ്യം മാത്രമേ എനിക്ക് അപ്പോള്‍ ഉണ്ടായി രുനോള്ളു . ഏറെ താമസിയാതെ കുടിക്കാത്തതിന്‍റെ ക്ഷീണം കൊണ്ട് ഞാനും കുടിച്ചതിന്‍റെ ക്ഷീണം കൊണ്ട് അവനും ചെറുതായി ഉറങ്ങാന്‍ തുടങി. വണ്ടി ചിങ്ങവനം കഴിഞ്ഞപ്പോള്‍ എതോ ലേഡീസ് കോളേജില്‍ നിന്നും കുറെ പെണ്‍കുട്ടികള്‍ വണ്ടിയില്‍ കയറി. അപ്പോള്‍ ഞാന്‍ ചുമ്മാ മുകളിലോട്ടു നോക്കി ഞാന്‍ ഇരികുന്നത് ലേഡീസ് സീറ്റില്‍ അല്ല എന്ന് ഉറപ്പുവരുതുകയായിരുന്നു എന്‍റെ ലക്‌ഷ്യം .. പക്ഷെ എന്‍റെ പ്രതീക്ഷ പെട്ടന്ന് ഒരു ചിരി യായി മാറി കാരണം അത് ലേഡീസ് സീറ്റ്‌ ആയിരുന്നു. വള്ളം അടിച്ചു കിറുങ്ങിയിരുന്നു ഉറങ്ങുന്നവനെ എഴുനെല്പ്പിക്കാന്‍ മനസില്ലാതെ ഞാന്‍ വളരെ മാന്യമായി ആ പെണ്‍കുട്ടികളോട് . ശരീരത്തിന് നല്ല സുഖം ഇല്ലാത്ത ആളാ .. തിരുവല്ലകുള്ള ടിക്കറ്റ്‌ആ . എന്നൊക്കെ പറയാം എന്ന് മനസ്സില്‍ കരുതി യിരികുമ്പോള്‍ പട പേടിച്ചു പന്തളത് ചെന്നപ്പോള്‍ പന്ദം കൊളുത്തി പട എന്ന് പറയുന്ന പോലെ ഒരു മാന്യഅയ സ്ത്രീ . കയില്‍ കണ്ടാല്‍ ഓമനത്തം തോന്നുന്ന ഒരു രണ്ടു വയസുകാരി പെണ്‍കുഞ്ഞു . സീറ്റില്‍ നിന്ന് എഴുനേല്‍ക്കാതെ നിവര്ത്തിയില്ല എന്നെനിക്കു മനസിലായി. പക്ഷെ ഉള്ളില്‍ കള്ള് കിടക്കുന്നവന്‍ എന്നെക്കാളും ബുദ്ധിയോടെ ചിന്തിച്ചു .. സീറ്റില്‍ ഇരികണ്ടത് എന്നെകളും ആവശ്യം അവനാണല്ലോ .. അവന്‍ പെട്ടന്ന് ആ കുഞ്ഞിന്‍റെ നേരെ ചിരിച്ചോണ്ട് രണ്ടു കൈയും നീട്ടി വിളിച്ചു . ഒരു ഓമനത്തം ഉള്ള ചിരിയോടു ആ കുഞ്ഞു അമ്മയുടെ കയില്‍ നിന്നും അവന്‍റെ മടിയിലേക്ക്‌ മാറിയത് പെട്ടനയിരുന്നു . രോഗി ഇചിച്ചതും പാല്‍ വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ എന്ന രീതിയില്‍ ആ സ്ത്രീയുടെ ആ സമയത്തെ മുഘഭാവം ഇപ്പളും എനിക്ക് എന്‍റെ മനസ്സില്‍ കാണാം . അടുത്ത് നിന്ന് യാത്ര ചെയുന്ന പെണ്‍കുട്ടികളോട് അല്പം മുന്‍പേ താഴ്മയായി ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിയ്ക്കാന്‍ ചിന്തിച്ച ഞാന്‍ ഇപ്പോള്‍ അവിടെ ഇരിക്കുന്ന ഇരുപ്പു കണ്ടാല്‍ k s r t c എന്‍റെ അപ്പന്‍റെ കുടുംബസ്വത് ആണന്നു തോന്നും .. ചങ്ങനാശ്ശേരി ക്ക് മുന്‍പ് തന്നെ അവിടെ യുണ്ടായിരുന്ന പെണ്‍കുട്ടികള്‍ എല്ലാം ഇറങ്ങി . വണ്ടി വീണ്ടും പഴയതുപോലെ തിരക്ക് ഒഴിഞ്ഞു. നാണക്കേടില്‍ നിന്നും രക്ഷിച്ച ആ കുഞ്ഞിന്നു ഒരു നന്ദി ഒക്കെ പറഞ്ഞു ഞങള്‍ വീണ്ടും യാത്ര തുടര്‍ന്ന് . ചങ്ങനാശേരിയില്‍ നിന്ന് വണ്ടി വിട്ടു കഴിഞ്ഞപോള്‍ ഞാന്‍ ചുമ്മാ പുറകോട്ടു നോക്കിയപോള്‍ ഏറ്റവും ബാക്ക് സീറ്റില്‍ ആ കുഞ്ഞിന്‍റെ അമ്മ ഇരികുന്നത് കണ്ടു. അവരുടെ മുഘത് നോക്കി ഞാന്‍ ചുമ്മാ കുഞ്ഞു ഇവിടെ യുണ്ട് എന്ന അര്‍ത്ഥത്തില്‍ ഒന്ന് ചിരിച്ചെന്നു വരുത്തി വീണ്ടും യാത്ര തുടര്‍ന്നു.. വീണ്ടും വണ്ടി ഏകദേശം രണ്ടു മൂന്ന് സ്റ്റോപ്പ്‌ മുന്‍പോട്ടു പോയിക്കാണും .. ഞാന്‍ പിന്നേം തിരിഞ്ഞു പുറകോട്ടു നോക്കി .. അപ്പോള്‍ ആ സ്ത്രി ഇരുന്ന സീറ്റ്‌ കാലിയായി കിടക്കുന്നത് കണ്ടു. അവര്‍ അടുത്ത മറ്റ് എവെടെയകിലും ഇരിപ്പുണ്ടാവും എന്ന് കരുതി ഞാന്‍ അടുത്തുള്ള എല്ലാ സീറ്റിലും ആ മുഖം അന്വേഷിച്ചു .. പക്ഷെ കണ്ടില്ല.

ഞാന്‍ എന്‍റെ അടുത്ത് കുഞ്ഞുമായി ഇരികുന്നവനോട് ".. ഡാ .. ഈ സാദനത്തിനെ നിന്‍റെ കയില്‍ തന്ന പെണ്ണു ബിള്ള വണ്ടിയില്‍ എങ്ങും ഇല്ലാന്ന് തോന്നുന്നു " എന്ന് നടാന്‍ ഭാഷയില്‍ പറഞ്ഞു . അവന്‍ എന്നോട് അവര്‍ അവിടെങ്ങാനം കാണും എന്ന് മറുപടിയും തന്നു. പക്ഷെ എനിക്ക് ചെറിയ പേടി തോന്നി തുടങിയിരുന്നു . എന്‍റെ നിര്‍ബന്ധം സഹിക്കാതായപ്പോള്‍ അവനും പുറകില്‍ ഇരിക്കുന്ന എല്ലാവരെയും നോക്കി അതില്‍ ആ കുഞ്ഞിന്‍റെ അമ്മ ഇല്ല എന്ന് മനസ്സിലാക്കി. ഉള്ളില്‍ കിടക്കുന്ന കള്ളിന്‍റെ ആവേശത്തില്‍ അവന്‍ പെട്ടന് കൊച്ചിനെയും കൊണ്ട് ചാടി എഴുനേറ്റു . എന്നിട്ടേ ഉറക്കെ വിളിച്ചു ചോദിച്ചു .. ഈ കൊച്ചിന്‍റെ അമ്മ ആരാ ..

വളരെ ശാന്തമായി ഓടികൊണ്ടിരുന്ന ബസില്‍ ഉണ്ടായിരുന്നവര്‍ എല്ലാം പെട്ടന് അന്തം വിട്ടു അവനെ നോക്കി. ദേ ഒരുത്തന്‍ വണ്ടിയില്‍ പെട്ടന് എഴുനേറ്റു നിന്ന് ചോദിക്കുന്നു ..ഈ കൊച്ചിന്‍റെ അമ്മ ആരാ .. ആദ്യതെ ഒരു അമ്പരപ്പ് മറിയപോള്‍ എല്ലാവര്ക്കും അത് ഒരു തമാശ യായി തോന്നി . പക്ഷെ അവന്‍ വിട്ടുകൊടുക്കാന്‍ മനസില്ല.. അവിടെയുള്ള അപോലത്തെ അവസ്ഥ നിങ്ങള്‍ ഊഹിച്ചുകൊള്ക

ആ വണ്ടി യുടെ കണ്ടക്ടര്‍ ഒരു നല്ല മനുഷ്യനും ഞങള്‍ കോട്ടയത്ത്‌ നിന്നും കയറുമ്പോള്‍ ഞങളുടെ കയ്യില്‍ കൊച്ച് ഇല്ലായിരുന്നു എന്നും .. കയറുമ്പോള്‍ ഞങ്ങളില്‍ ആരും ഗര്‍ഭിണി അല്ലായിരുന്നു എന്നും ഒക്കെ അറിയാവുന്നത് കൊണ്ട് വിഷയത്തില്‍ ഇടപെട്ടു. ഞാന്‍ ആ സ്ത്രീ ഇരുന്ന സീറ്റ്‌ ചൂണ്ടി കാണിച്ചപോള്‍ അവിടെ ഇരുന്ന ബ്രൌണ്‍ കളര്‍ സാരി ഉടുത്ത സ്ത്രീ രണ്ടു സ്റ്റോപ്പ്‌ മുന്‍പേ ഇറങ്ങിയെന്നും പറഞ്ഞു . വണ്ടി പെട്ടന് നിര്‍ത്തിച്ചു . എന്‍റെ കൂടെ യുള്ളവന്‍ പെട്ടന് വണ്ടി ആ സ്ടോപിലെക് തിരിച്ചു വിടാന്‍ ആവശ്യപെട്ടു. ഒക്കില്ലനു ഡ്രൈവറും .. അവസാനം ചിലയാത്രക്കാര്‍ഇടപെട്ടു . കണ്ടാല്‍ ഫ്രോഡ് എന്ന് തോന്നുന്ന ഞങളുടെ കയ്യില്‍ കൊച്ചിനെ തന്നു ഓട്ടോയില്‍ പിറകിലത്തെ സ്റ്റോപ്പില്‍ വിടാന്‍ തീരുമാനം ആയങ്കിലും ഒരു വിടക്ക് സാമൂഹിക പ്രവര്ത്തകന് അത് തീരെ ഇസ്ടപെട്ടില്ല .. ഉത്തരവതത്വം ഉള്ള ആരെങ്കിലും കൂടെ പോണം ഇല്ലേല്‍ ഇവന്മാര്‍ ആ കുഞ്ഞിനെ വഴിയില്‍ കളയും .. കണ്ടക്ടര്‍ തന്നെ പോണം .. അയാള്‍ വാശി പിടിച്ചു . അവസാനം ആ കുഞ്ഞിന്‍റെ ഉത്തരവതത്വം ആ സാമൂഹിക പ്രവര്‍ത്തകന്‍ തന്നെ ഏറ്റെടുക്കേണ്ടി വന്നു . ഞങ്ങളോടൊപ്പം അയാളും വരാമെന്ന് തീരുമാനിച്ചു. ഒരു ഓട്ടോ പിടിച്ചു ഞങള്‍ മൂന്നു പേരും കൂടെ കണ്ടക്ടര്‍ പറഞ്ഞ സ്റ്റോപ്പ്‌ ലേക് പോയി. അവിടെ ചെന്ന്പോള്‍ ആ കൊച്ചിനെയും നോക്കി വിഷമിച്ചു ആ തള്ള അവിടെ എവിടേലും കാണും എന്ന് ഞാന്‍ കരുതി. പക്ഷെ ഞങള്‍ അവിടെ എത്തിയപോള്‍ അവിടെ അവര്‍ പോയിട്ട് അവരുടെ പൂട പോലും കാണുന്നില്ല .. അവിടെ ഉണ്ടായിരുന്ന ആളുകളോട് മുന്‍പേ പോയ ട്രാന്‍സ്പോര്‍ട്ട് ബസില്‍ വന്നിറങ്ങിയ ബ്രൌണ്‍ കളര്‍ സാരി ഉടുത്ത സ്ത്രീ യെ പറ്റി തിരക്കി .. അടയാളങ്ങള്‍ പറഞ്ഞപോള്‍ അവര്‍ പയിക്കിളി ഓട്ടോയില്‍ കയറി ചങ്ങനാശ്ശേരി ക്ക് പോയി എന്ന് പറഞ്ഞു. അന്ന് മൊബൈല്‍ ഇന്നുള്ളത് പോലെ പ്രചാരത്തില്‍ ഇല്ലാതിരുന്നത് കൊണ്ട് ഞങള്‍ ഓട്ടോയില്‍ തന്നെ ചങ്ങനാ ശെരി ക്ക് പോകാന്‍ തീരുമാനിച്ചു..





പൈങ്കിളി ഓട്ടോയുടെ പുറകെ ഞങളുടെ പൂവാലന്‍ ഓടോയും പായാന്‍ തുടങ്ങി .. വിശന്നു തളര്‍ന്നു ഇരിക്കുന്ന കുഞ്ഞിനെ അവന്‍റെ കൈയില്‍ നിന്ന് ഒന്ന് വാങ്ങി പിടിക്കണം എന്ന് എനിക്കാഗ്രഹം ഉണ്ട് .. പക്ഷെ ഒരു പേടി .. പിന്നെ അവന്‍ ആ കൊച്ചിനെ തിരിച്ചു വാങ്ങി യില്ലങ്കില്‍ ഞാന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ .. നല്ല കല്യാണം വല്ലതും നടക്കുമോ .. നാലു മാസം മുന്‍പ് വന്ന കല്യാണം സ്ത്രീധനം കുറഞ്ഞതിന്‍റെ പേരില്‍ ഞാന്‍ തന്നെ വേണ്ടാന്ന് വച്ചത് വലിയ മണ്ടത്തരം ആയി പോയി .. ഈ കൊച്ച് വല്ലോം തലയില്‍ ആയി പോയാല്‍ പിന്നെ കല്യാണം പോലും കഴിക്കാന്‍ ഒക്കില്ല എന്ന പേടി സ്വയവേ ദൈര്യശാലിയായ എന്‍റെ നാഡി ഞരമ്പുകളെ വരെ തളര്‍ത്തി കളഞ്ഞു. അവന്‍ പല പ്രാവിശ്യം വിദഗ്തമായി കൊച്ചിനെ ആ സംമൂഹ്യ പ്രവര്‍ത്തകന്‍റെകൈയില്‍ കൊടുക്കാന്‍ ശ്രമികുന്നതും അയാള്‍ ഇലക്കും മുള്ളിനും കേടുവരാത്ത നിലയില്‍ ഒഴിഞ്ഞു മാറുന്നതും കണ്ടതുമാണ്. പൈങ്കിളിയെ തപ്പി പൂവാലന്‍ പറക്കുകയാണെ ഒടുവില്‍ ദൂരെ പൈങ്കിളിയെ കണ്ട സന്തോഷത്തില്‍ പൂവാലന്‍ ഓടോയുദ്ടെ ഡ്രൈവര്‍ ഫുള്‍ സ്ലിങ്ങില്‍ പറപ്പിച്ചു .. ഹോര്ന്‍ അടിച്ചു മറ്റേ ഓട്ടോ കാരന് നമുടെ വരവറിയിച്ചു. അവര്‍ സൈഡ് ഒതുകി .. ഞങള്‍ സിനിമ സ്റ്റൈലില്‍ പൈങ്കിളി ഓട്ടോയുടെ ഫ്രിഎണ്ടില്‍ കൊണ്ട് വണ്ടി നിര്‍ത്തി .. ഹോ .. രക്ഷപെട്ടു ബ്രൌണ്‍ കളര്‍ സാരി ക്കാരി അകത്തു തന്നെ യുണ്ട് . ബ്രൌണ്‍ കളര്‍ കണ്ട ഉടനേ എന്‍റെ കൂടെ യുള്ളവന്‍ കുഞ്ഞിനേയും കൊണ്ട് ചാടി ഇറങ്ങി .. കുഞ്ഞിനെ അവരുടെ ഓട്ടോയിലേക്ക് വച്ചിട്ട് അവരുടെ മുഘത് പോലും നോക്കാതെ അവരോടു തട്ടി കേറാന്‍ തുടങ്ങി.." നിങ്ങള്‍ ഒരു അമ്മയാണോ ... സ്വന്തം കൊച്ചിനെ മറക്കുന്ന അമ്മയോ .. നിങ്ങള്ക് ഭ്രാന്ദ് ഉണ്ടോ .. എന്താ തള്ളെ ഇത് .. ഞങള്‍ നല്ലവര്‍ ആയതു കൊണ്ട് ഇത്രയും പാടുപെട്ടു കുഞ്ഞിനെ നിങളുടെ അടുക്കല്‍ കൊണ്ടുവന്നു .. പിന്നെ അവന്‍റെ വായില്‍ വന്നതെല്ലാം അവന്‍ പറഞ്ഞു .. ഒന്നും മനസിലാവാത്ത പോലെ ഓട്ടോ ഡ്രൈവര്‍ മിഴിചിരിക്കുകായ .. അപ്പോളേക്കും ഞാനും മുന്‍പ് പറഞ്ഞ സ. പ്ര. യും ഇറങ്ങി വന്നു .. ഞാന്‍ കരുതി എന്നാലും അവര്‍ കാണിച്ചതു തെറ്റല്ലേ അവന്‍ പറയട്ടെ.. അതിര് വിടുകയാണെങ്കില്‍ ഇടപെടാം .. പെട്ടന് സരികാരിയുടെ മുഗഭാവം മാറി .. " കൊച്ചോ .. ആരുടെ കോച് .. എന്‍റെ അല്ല .. എനികൊന്നും അറിയില്ല .. ആരാ ഇവര്‍ .. അവര്‍ ഒന്നും അറിയാത്തത് പോലെ പെരുമാറാന്‍ തുടങ്ങി. പെട്ടന് ഞാന്‍ ഇടപെട്ടു .. ചേച്ചി .. ചെങ്ങനൂര്നുള്ള വണ്ടിയില്‍ കേറിയപ്പം ..... കുറച്ചു മിന്പേ .. ചേച്ചി ഇവന്‍റെ കൈയില്‍ പിടിക്കാന്‍ കൊടുത്ത കുഞ്ഞല്ലേ ഇത്.. ചേച്ചിയുടെ കുഞ്ഞു. ചെങ്ങനൂരിനുള്ള വണ്ടിയോ .. ഞാന്‍ ഇപോ ചങ്ങനാചെരിക് പോവാ .. എനികൊന്നും അറിയില്ല.. നിങ്ങള്ക് ആള് മാറിയതാ.. അല്ല ചേച്ചി .. ഇത് ചേച്ചി ടെ കുഞ്ഞു തന്നെയാ .. നോക്കിക്കേ .. സംസാരം അല്പം സമയം നീണ്ടു പോയപ്പോള്‍ അവിടെ ആള് കൂടാന്‍ തുടങ്ങി .. എന്‍റെ പേടി ഇപ്പോള്‍ ഉച്ചസ്തയില്‍ എത്തി നില്കുന്നു. ആകെ യുള്ള ഒരു ദൈര്യം കോട്ടയത്തെ എസ് ഐ യുടെ ബാങ്ക് അക്കൗണ്ട്‌ ഫോം ..പിന്നെ പുള്ളി ഒപ്പിട്ട ചെക് പുള്ളിടെ ഐ ഡി കാര്‍ഡ്‌ന്‍റെ കോപ്പി .. അതൊക്കെ വച്ച് ഞാന്‍ പോലീസെന്‍റെ ബന്ധു ആണന്നു വരുതി തീര്‍ക്കാന്‍ ഒരു ശ്രമവും നടത്തി നോക്കി .. പക്ഷെ അതും പളിപോയി . രംഗം വഷളാവുന്നു എന്ന് മനസിലാക്കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ തഞ്ചത്തില്‍ അവിടെ നിന്നും വിദഗ്തമായി വലിഞ്ഞു .. ദാസനും വിജയനും മാത്രം ശേഷിച്ചു .. അധികം താമസിയാതെ ഞങള്‍ എല്ലാവരെയും പോലീസെ സ്റ്റേഷനില്‍ എത്തിക്കാന്‍ നാട്ടുകാര്‍ മുന്ക്കൈയെടുത്തു. സ്വയമേ ആരും പോലീസെ സ്റ്റേഷനില്‍ പോകാന്‍ ദൈര്യപെടില്ലലോ ..

എസ് ഐ ഞങളെ മാറിമാറി ചോദ്യം ചെയ്തു .. ആ വഴിക്ക് തന്നെ എന്റെ കൂടെ യുള്ളവന് രണ്ടെണ്ണം കിട്ടി. വെള്ളമടിച്ചിട്ട് കമ്പനിക് പോലീസിനെ വിളിക്കഞ്ഞതിന്‍റെ പേരില്‍. എല്ലാവരും അവരവരുടെ സത്യങ്ങള്‍ പറഞ്ഞു .. എന്നോട് അവര്‍ ഇത്തിരി മാന്യത കൂടുതല്‍ കാണിച്ചു കാരണം ഞാന്‍ കോട്ടയം എസ് ഐ യുടെ ഐ ഡി യും മറ്റും ആദ്യമേ കാണിച്ചിട്ട് വന്ന കാര്യം വെക്തമായി പറഞ്ഞതുകൊണ്ട്.‍

അവസാനം പോലീസുകാരന്‍ പറഞ്ഞു കുഞ്ഞിനെ കൊണ്ടുപോയി എസ് ഐ യുടെ ടാബിളില്‍ വയ്ക്കാന്‍ .. ഇതൊന്നും അറിയാത്ത ആ പാവം കുഞ്ഞു അവിടെ യിരുന്നു മേശ പുറത്തിരിക്കുന്ന പേപ്പര്‍ വൈട്ടും മറ്റും എടുത്തു കളിക്കാന്‍ തുടങ്ങി.. എന്നിട്ട്

ഒര്‍ജിനല്‍ പൂ കണ്ടു പിടിച്ച ശലോമോന്‍റെ കഥ വായിച്ചിട്ടെന്ന പോലെ ഗമയില്‍ ആ തള്ളയോട് പോയി കുഞ്ഞിനെ രണ്ടു കൈയും നീട്ടി എടുക്കാന്‍ ആയി വിളിക്കാന്‍ ആവശ്യപെട്ടു . പോലീസെകരന്‍റെ ബുദ്ധിയില്‍ എനിക്കും അപ്പോള്‍ ഇതിരി മധിപ്പ് തോന്നിയ സമയം ... മടിച്ചു മടിച്ചു ആ സ്ത്രീ കുഞ്ഞിന്‍റെ അടുത്ത് ചെന്ന് പോലീസെ കാരന്‍ പറഞ്ഞ പോലെ വിളിച്ചു .. കൊച്ചിന് ഒരു ഭാവഭേധവും ഇല്ല. അത് പിന്നെയും പഴയത് പോലെ കളിചോണ്ടിരിക്കുന്നു

. പിന്നെ പോലീസ്സ് കാരന്‍ എന്‍റെ കൂടെ യുള്ളവനോട് അതുപോലെ പോയി കൊച്ചിനെ വിളിക്കാന്‍ പറഞ്ഞു .. ഇത്രയും നേരം കൊച്ചിനെ അവന്‍റെ കൈയില്‍ ഇരുന്നത് കൊണ്ട് അവനു ഇതിരി പേടിയുണ്ടായിരുന്നു പക്ഷെ .. അവന്‍ ചെന്ന് വിളിച്ചപോള്‍ ആ കൊച്ച് ആലുവ മണപുറത്തു വച്ച് കണ്ട പരിചയം പോലും കാണിച്ചില്ല .. അങ്ങനെ അവനും രക്ഷപെട്ടു .. അപ്പോള്‍ ഞാന്‍ കരുതി പ്രശനം ഒക്കെ തീര്‍ന് പോകാം എന്ന് .. പക്ഷെ അപ്പോള്‍ ആ എസ് ഐ എന്നോടും പറഞ്ഞു പോയി കൊച്ചിനെ എടുക്കുന്ന പോലെ വിളിക്കാന്‍ .. ഞാന്‍ പോയി കുഞ്ഞിന്‍റെ നേരെ കൈനീടിയതും കുഞ്ഞു ചാടി എന്‍റെ തോളില്‍. എന്‍റെ ദൈവമേ .. എന്‍റെ ഒള്ള ജീവനും പോയി .. ഒറ്റ നിമിഷം ആ എസ് ഐ കൈ നൂര്‍ത്തു ഏടാ നായിന്‍റെ ,മോനെ എന്ന് പറഞ്ഞുകൊണ്ട് ഒറ്റ ടി എന്‍റെ ചെകിട്ടത്തു. ടി കിട്ടിയതും ഞാന്‍ എന്‍റെ അമ്മോ എന്ന് വിളിച്ചോണ്ട് ചാടി എഴുന്നെറ്റതും ഒരുപോലെ ആയിരുന്നു . എഴുനേറ്റു നോക്കിയപോള്‍ വണ്ടി ഏകദേശം കല്ലിശേരി കഴിഞ്ഞിര്കുന്നു .. തിരുവല്ലയില്‍ ഇറങ്ങാന്‍ ഉള്ള എന്റെ കൂട്ടുകാരനും എന്‍റെ തൊട്ടടുത്തിരുന്നു ഉറങ്ങുന്നു. ഞാന്‍ പെട്ടന്ന് അവനെ വിളിച്ചുണര്‍ത്തി ചെങ്ങനൂരില്‍ ഇറങ്ങി ..തിരുവല്ലയിക് വേറെ വണ്ടി കയറി.. പിറ്റേ ദിവസം ഐ ഡി ബി ഐ ബാങ്കില്‍ പോയി റീസൈന് കൊടുത്തു ... അപ്പോള്‍ മാനേജര്‍ ചോദിച്ചു എന്താ പെട്ടന് ജോലി വേണ്ടാന്ന് വയ്കുന്നെ ... ഞാന്‍ ഒറ്റവാക്കില്‍ പറഞ്ഞു .. സര്‍ എനിക്ക് കല്യാണം കഴികണം ..ഉച്ചക്ക് കാണുന്ന സ്വപനം ഭലിക്കും എന്ന് എല്ലാരും പറയുന്നു ... ‍